ആരാണ് 'മൂത്തോന്‍'? നിവിന്‍ പോളി ചിത്രത്തിന്റെ ടീസര്‍
മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ്, പാരഗണ്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപും ചേര്‍ന്നാണ് നിര്‍മ്മാണം.
നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന 'മൂത്തോന്റെ' ഒഫിഷ്യല്‍ ടീസര്‍ പുറത്തെത്തി. 1.30 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ നിവിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വോയ്‌സ് ഓവറാണ് കൂടുതല്‍. സൗണ്ട് ഡിസൈനില്‍ ഏറെ ശ്രദ്ധ പുലര്‍ത്തിയിരിക്കുന്ന ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.
മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ്, പാരഗണ്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപും ചേര്‍ന്നാണ് നിര്‍മ്മാണം. നിവിനൊപ്പം ശശാങ്ക് അറോറ, ശോഭിത് ധൂലിപാല, റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍, ഹരീ,് ഖന്ന, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് എന്നിവര്‍ അഭിനയിക്കുന്നു.
രാജീവ് രവി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് അജിത്ത് കുമാര്‍, കിരണ്‍ ദാസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഒറിജിനല്‍ സ്‌കോര്‍ സാഗര്‍ ദേശായി. സൗണ്ട് ഡിസൈന്‍ കുണാല്‍ ശര്‍മ്മ. മലയാളത്തിലുള്ള സംഭാഷണങ്ങള്‍ ശ്രീജ ശ്രീധരന്‍ എഴുതുമ്പോള്‍ ഹിന്ദിയിലെ സംഭാഷണങ്ങള്‍ അനുരാഗ് കാശ്യപാണ് ഒരുക്കിയിരിക്കുന്നത്.