അഴിമതിക്കേസുകളില്‍ ഇടതുപക്ഷ നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തെളി‍ഞ്ഞാല്‍ അവരോടൊപ്പമുണ്ടാകില്ലെന്ന് നടൻ മുകേഷ് തുറന്നു പറഞ്ഞു. കൊല്ലത്തെ എല്‍ഡിഎഫ്ന്‍റെ സ്ഥാനാര്‍ത്ഥിയാണ് നടൻ മുകേഷ്. ഇടതുപക്ഷ മനസാണെങ്കിലും തനിക്ക് ചില കാര്യങ്ങളില്‍ വ്യക്തമായ അഭിപ്രായമുണ്ട്. കൊല്ലം മണ്ഡലത്തിലെ മൂന്ന് സ്ഥാനാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി പ്രസ് ക്ലബ് സംഘടിപ്പിച്ച പരിപാടിയിലാണ് മുകേഷ് തന്‍റെ അഭിപ്രായം വ്യക്തമാക്കിയത്.

കശുവണ്ടി വികസനകോര്‍പ്പറേഷൻ അഴിമതിയില്‍ ഇടതുപക്ഷ നേതാക്കള്‍ക്കെതിരെയും ആരോപണമുണ്ടല്ലോ എന്ന ചേദ്യത്തിനായിരുന്നു മുകേഷിന്‍റെ മറുപടി. ഇടതിനൊപ്പമാണെങ്കിലും ചില കാര്യങ്ങളില്‍ സ്വതന്ത്ര നിലപാടാണ് മുകേഷ് സ്വീകരിക്കുന്നതെന്നും പറഞ്ഞു.

ഗുരുവും ശിഷ്യൻമാരും തമ്മിലുള്ള മത്സരംമാണ് കൊല്ലം മണ്ഡലത്തില്‍. എസ് എൻ കോളേജ് പ്രിൻസിപ്പളായിരുന്ന കെ ശശികുമാറാണ് കൊല്ലത്തെ എൻഡിഎ സ്ഥാനാര്‍ത്ഥി. മുകേഷും യുഡിഎഫ് സ്ഥാനാര്‍ത്ഥി സൂരജ് രവിയും അവിടത്തെ വിദ്യാര്‍ത്ഥികളായിരുന്നു.