ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിലിസ്റ്റ് ആണ് ആമിര്‍ ഖാന്‍. ശ്രദ്ധയോടെ തിരക്കഥകള്‍ തെരഞ്ഞെടുക്കുന്ന നടന്‍. ഇപ്പോഴിതാ ഏറ്റവും വലിയ സ്വപ്‍നം തുറന്നുപറയുകയാണ് ആമിര്‍ ഖാന്‍. മഹാഭാരതം സിനിമയാക്കണമെന്നതാണ് തന്റെ വലിയ സ്വപ്‍നമെന്ന് ആമിര്‍ ഖാന്‍ പറയുന്നു. എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ആമിര്‍ ഖാന്‍ ഇക്കാര്യം പറഞ്ഞത്.

അത് വലിയ ഒരു സ്വപ്നമാണ് എന്ന് അറിയാം. പക്ഷേ എന്നെങ്കിലും മഹാഭാരതം സിനിമയാക്കണമെന്നാണ് എന്റെ സ്വപ്‍നം. അതിന്റെ ജോലികള്‍ തുടങ്ങിയിട്ടില്ല- ആമിര്‍ ഖാന്‍ പറഞ്ഞു. മഹാഭാരതത്തില്‍ ശ്രീകൃഷ്‍ണന്റെ വേഷം അഭിനിയിക്കാനാണ് ആഗ്രഹമെന്ന് നേരത്തെ ആമിര്‍ ഖാന്‍ പറഞ്ഞിരുന്നു. സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ എന്ന സിനിമയുടെ പ്രമോഷന്‍ ജോലികളിലാണ് ഇപ്പോള്‍ ആമിര്‍ ഖാന്‍. സംഗീതസംവിധായകനായ ശക്തി കപൂര്‍ എന്ന കഥാപാത്രത്തെയാണ് ആമിര്‍ ഖാന്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്.