പൃഥ്വിരാജിനേയും പാര്‍വതിയേയും കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ സംവിധായിക റോഷ്‌നി ദിനകര്‍ ഒരുക്കിയ 'മൈ സ്‌റ്റോറി'യിലെ ടൈറ്റില്‍ ഗാനം പുറത്തിറങ്ങി. 'കഥകള്‍ ജീവന്റെ ഏടുകളില്‍' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്.

 ചിത്രത്തിലെ ആദ്യ ഗാനത്തിന് യുട്യൂബില്‍ ഡിസ് ലൈക്കുകളുടെ പ്രവാഹമായിരുന്നു. പാര്‍വതി അഭിനയിച്ച സിനിമകള്‍ കാണില്ലെന്നും സിനിമയെ പരാജയപ്പെടുത്താന്‍ ശ്രമിക്കുമെന്നായിരുന്നു ഭീഷണി. മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചതിന് തുടര്‍ന്ന് പാര്‍വതിക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഗാനത്തിന് നേരെയും ആക്രമണമുണ്ടായത്.