ചെന്നൈ: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇരയായ നടിയുടെ പേര് വെളിപ്പെടുത്തിയതിനെ ന്യായീകരിച്ച് നടൻ കമൽഹാസൻ. നിങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ മാപ്പുപറയാം. ആരും നിയമത്തിന് അതീതരല്ലെന്ന് പറഞ്ഞ കമല്‍ അവരെ എന്റെ അമ്മയുടെയോ മകളുടെയോ പേരു വിളിക്കു എന്നും കമല്‍ ട്വിറ്ററില്‍ കുറിച്ചു.
പെൺകുട്ടിക്കുവേണ്ടി വാദിക്കുന്നവരെ ശിക്ഷിക്കുകയും ക്രിമിനലുകളെ വിട്ടുകളയുകയുമാണു നിങ്ങൾ ചെയ്യുന്നത്. അവരുടെ പേരു പറയാൻ പാടില്ലേ?. ഈ പോരാട്ടം മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ടെന്നും കമല്‍ പറഞ്ഞു. ദേശീയ വനിതാ കമ്മിഷന്റെ നോട്ടിസിനു പിന്നാലെ അദ്ദേഹം പറഞ്ഞു.
അതേസമയം, നടിയുടെ പേരു പരസ്യമാക്കിയതിനു പിന്നിൽ കമലിന്റെ പുരുഷാധിപത്യ മനോഭാവമാണെന്നു കമ്മിഷൻ അധ്യക്ഷ ലളിത കുമാരമംഗലം കുറ്റപ്പെടുത്തി. കഴിഞ്ഞദിവസം നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനിടെയാണു കമൽഹാസൻ അവരുടെ പേരു പരാമർശിച്ചത്.
