മുംബൈ: ചില ഫോട്ടോകളെ ആധാരമാക്കി താന്‍ ഗര്‍ഭിണിയാണെന്ന് തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് നടി നര്‍ഗീസ് ഫക്രി രംഗത്ത്.  നടി ഗര്‍ഭിണിയാണെന്ന് വാര്‍ത്തകള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് പുറത്തുവിട്ടത്. വിമാനത്താവളത്തില്‍ നില്‍ക്കുന്ന നടിയുടെ ഫോട്ടോ ചില പാപ്പരാസികള്‍ പുറത്തുവിട്ടതോടെയാണ് വാര്‍ത്ത പുറത്തുവന്നത്.

വിവാഹിതയല്ലാത്ത നടി ഗര്‍ഭിണിയാണെന്നും അതിനാലാണ് സിനിമളില്‍ നിന്നും വിട്ടുനില്‍ക്കുന്നതുമെന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ ചില ഫോട്ടോകളെ ആധാരമാക്കി താന്‍ ഗര്‍ഭിണിയാണെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ക്കെതിരെയാണ് നടി തന്റെ പ്രതികരണം അറിയിച്ചത്. തന്റെ ട്വിറ്ററിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചത്.