ചെന്നൈ: സിനിമാ തിയേറ്ററുകളിലെ നിര്‍ബന്ധിത ദേശീയതയില്‍ പ്രതികരണം രേഖപ്പെടുത്തി അരവിന്ദ് സ്വാമി. തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് മുന്‍പായി ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന ഉത്തരവ് പുനപരിശോധിക്കുമെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ച സമയത്താണ് താരം നിലപാടറിയിച്ച് രംഗത്ത് വന്നത്. തന്‍റെ ട്വിറ്റര്‍ പേജിലൂടെയാണ് അരവിന്ദ് സ്വാമി നിലപാടറിയിച്ചത്. 

ദേശീയ ഗാനത്തിന് എഴുന്നേറ്റ് നില്‍ക്കാറുണ്ടെന്നും അഭിമാനത്തോടെ തന്നെ അത് ആലപിക്കാറുണ്ടെന്നുമാണ് അരവിന്ദ് സ്വാമി പറയുന്നത്. എന്തുകൊണ്ടാണ് സിനിമാ തിയേറ്ററുകളില്‍ മാത്രം ദേശീയ ഗാനം നിര്‍ബന്ധമാക്കിയതെന്ന് മനസിലാകുന്നില്ലെന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കോടതികളിലും നിയമസഭാ, പാര്‍ലമെന്‍റ് സമ്മേളനങ്ങള്‍ക്ക് മുന്‍പും ദേശീയഗാനം നിര്‍ബന്ധമാക്കിയാലെന്താണ് എന്നും അരവിന്ദ് സ്വാമി ട്വീറ്റിലൂടെ ചോദിക്കുന്നുണ്ട്.