ചിരഞ്ജീവിയുടെ നായികയായി നയന്‍താര അഭിനയിക്കുന്നുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. വന്‍‌ പ്രതിഫലമാണ് നയന്‍‌താര വാങ്ങിക്കുന്നുവെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇത് നിഷേധിച്ച് നയന്‍താര തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

ഞാന്‍ ചിരഞ്ജീവിയുമായി ഒരു സിനിമയും ചെയ്യുന്നില്ല. ഇന്നുവരെ ഇങ്ങനെ സിനിമ ചെയ്യണമെന്ന് പറഞ്ഞ് ആരും എന്നെ സമീപിച്ചിട്ടില്ല. ഇത് ചെയ്യണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. ആള്‍ക്കാര്‍ അവര്‍ക്ക് തോന്നുന്നത് പറയുകയാണ് - നയന്‍‌താര പറഞ്ഞു.