ന്യൂയോര്‍ക്ക്: നയന്‍താരയും പ്രശസ്ത സംവിധായകന്‍ വിഘ്‌നേഷ് ശിവനും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. എങ്കിലും ഇതുവരെയും ഇക്കാര്യത്തില്‍ വ്യക്തമായൊരു നിലപാടു പറയാന്‍ ഇരുവരും തയ്യാറായിട്ടുമില്ല. എന്തായാലും ഗോസിപ്പുകള്‍ക്ക് ആക്കം കൂട്ടും വിധത്തില്‍ ഇരുവരും പല പൊതുപരിപാടികള്‍ക്കും ഒന്നിച്ചു പ്രത്യക്ഷപ്പെടാറുമുണ്ട്. ഇപ്പോഴിതാ വിഘ്‌നേഷിന്റെ പിറന്നാള്‍ ദിനത്തില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രമാണ് വൈറലാകുന്നത്.
തിരക്കേറിയ ഷെഡ്യൂളുകള്‍ക്ക് ഇടവേള പറഞ്ഞ് സ്വകാര്യനിമിഷങ്ങള്‍ ആഘോഷിക്കുകയാണ് ഇരുവരും എന്നാണ് പുതിയ ചിത്രം വ്യക്തമാക്കുന്നത്. വിഘ്‌നേഷിന്റെ പിറന്നാള്‍ ആഘോഷിക്കാനായി നയന്‍താര ന്യൂയോര്‍ക്കിലേക്കു പറന്നിരിക്കുകയാണത്രേ. ന്യൂയോര്‍ക്ക് ഡയറിയില്‍ നിന്നുള്ള ചിത്രങ്ങളിലൊന്നാണ് സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. തന്‍റെ ട്വിറ്ററിലൂടെ നയന്‍സ് തന്നെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.
