ബോളിവുഡിലെ സൂപ്പര്‍ സംവിധായകന്‍ അനുരാഗ് കശ്യപ് ആദ്യമായി വെള്ളിത്തിരയിലെത്തുന്നുവെന്നാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. ഇമൈക്ക നൊടികളില്‍ അനുരാഗിന്‍റെ മാസ്മരിക പ്രകടനം കാണാമെന്നാണ് ഏവരും പറയുന്നത്
തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ ഇമൈക്ക നൊടികള്‍ തീയറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ പ്രദര്‍ശനത്തില്‍ തമിഴകത്ത് ചെറിയ പ്രശ്നങ്ങളുണ്ടായെങ്കിലും ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് ഉയരുന്നത്. ആരാധകര്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ചിത്രമായിരുന്നു ഇമൈക്ക നൊടികള്‍.
അജയ് ജ്ഞാനമുത്തുവിന്‍റെ ഡ്രീം പ്രോജക്ട് എന്നതാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ സവിശേഷത. ഡിമോണ്ടി കോളനി പോലൊരു വമ്പന്‍ ഹിറ്റ് സിനിമയുടെ സംവിധായകനാണ് അജയ്. 2015 ല്‍ പുറത്തിറങ്ങിയ ഡിമോണ്ടി കോളനി പ്രേത സിനിമകളുടെ കാഴ്ചയ്ക്ക് പുതിയ വിസ്മയമാണ് തീര്‍ത്തത്. ഡിമോണ്ടി കോളനിക്ക് മമ്പെ തന്നെ അജയ് ഇമൈക്ക നൊടികളുടെ പണിപ്പുരയിലായിരുന്നു. 2013 ലാണ് ചിത്രത്തിന്‍റെ കഥ പൂര്‍ത്തിയാക്കിയത്. നീണ്ട അഞ്ച് വര്‍ഷത്തെ പരിശ്രമത്തിന്‍റെ ഫലമായാണ് ചിത്രം തീയറ്ററുകളിലെത്തിച്ചത്. അജയ് യുടെ മികവ് ചിത്രത്തിന്‍റെ മുതല്‍ക്കൂട്ടാണ്.
ബോളിവുഡിലെ സൂപ്പര്‍ സംവിധായകന്‍ അനുരാഗ് കശ്യപ് ആദ്യമായി വെള്ളിത്തിരയിലെത്തുന്നുവെന്നാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. ഇമൈക്ക നൊടികളില്‍ അനുരാഗിന്‍റെ മാസ്മരിക പ്രകടനം കാണാമെന്നാണ് ഏവരും പറയുന്നത്.
നായന്‍താര വിജയ് സേതുപതി കൂട്ടുകെട്ട് തീയറ്ററുകളില്‍ പ്രകമ്പനം ഉണ്ടാക്കുന്നുണ്ട് എന്നതാണ് മറ്റൊരു കാര്യം. നയന്‍സിന്‍റെ അഭിനയത്തിന്‍റെ മറ്റൊരു മുഖം കാണാമെന്നാണ് ആരാധകരുടെ പക്ഷം.
സീരിയല്‍ കില്ലറുടെ കഥയാണ് ചിത്രം പറയുന്നത്. തമിഴ് വെള്ളിത്തിരയില്‍ എക്കാലത്തും ഇത്തരം ചിത്രങ്ങള്‍ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ഇമൈക്ക നൊടികളും വമ്പന്‍ സര്‍പ്രൈസുകള്‍ കരുതിവച്ചിട്ടുണ്ട്. ആക്ഷനാണ് ചിത്രത്തിന്‍റെ മറ്റൊരു ഹൈലൈറ്റ്.

