ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായിക നടിമാരിലൊരാളാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താര. കോടികളാണ് താരത്തിന്റെ സിനിമയിലെ പ്രതിഫലം. സിനിമയ്ക്ക് പുറമേ പരസ്യ ചിത്രങ്ങളിലും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരമാണ് നയന്‍ താര. തമിഴ്- തെലുങ്ക് സിനിമയ്ക്കു വേണ്ടി നയന്‍സ് മൂന്നു- നാല് കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത്. 

എന്നാല്‍ താരം അഭിനയിച്ച പുതിയ പരസ്യത്തിന് വാങ്ങിയ പ്രതിഫലം കേട്ട് അമ്പരന്നിരിക്കുകയാണ് പരസ്യലോകം. 50 സെക്കന്റ് ദൈര്‍ഘ്യമുള്ള പരസ്യത്തിന് താരം വാങ്ങിയ പ്രതിഫലം അഞ്ച് കോടി രൂപയാണ്. രണ്ടു ദിവസത്തെ കാള്‍ ഷീറ്റാണു ടാറ്റ് സ്‌കൈയുടെ പരസ്യത്തിനായി കൊടുത്തിരുന്നത്. നിലവില്‍ ജി ആര്‍ ടി ജ്വലറിയുടെയും ടാറ്റ സ്‌കൈയുടെയും ബ്രാന്‍ഡ് അംബാസിഡറാണ് നയന്‍സ്.