മഞ്ജുവാര്യരുടെ പുതിയ ചിത്രമായ 'ഉദാഹരണം സുജാത'യിലെ ഗാനം പുറത്തിറങ്ങി. ഗോപി സുന്ദര്‍ ഈണമിട്ട 'കസവു ഞൊറിയുമൊരു പുലരി' എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രം കൂടിയാണിത്. സാധാരണക്കാരിയായ വീട്ടമ്മയായി മഞ്ജുവാര്യര്‍ ചിത്രത്തിലെത്തുന്നു.
ശാന്ത സുന്ദരമായ ഈ മെലഡി ഗാനം രചിച്ചിരിക്കുന്നത് ഡി സന്തോഷ് ആണ്. ഗായത്രി വര്‍മ്മയാണ് ഗാനം ആലപിച്ചിരിക്കുന്നത്. സുമേഷ് പരമേശ്വര്‍, ബിജു, ഇടപ്പള്ളി അജിത് കുമാര്‍, കൊച്ചിന്‍ സ്ട്രിങ് ഓര്‍ക്കസ്ട്ര എന്നിവരാണ് പാട്ടിന്‍റെ പിന്നണിയുലുള്ളത്.
ചിത്രത്തിന്‍റെ ടീസര്‍ ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. നവാഗതനായ പ്രവീണ്‍ സി ജോസഫാണ് സംവിധാനം. അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം നവീന്‍ ഭാസ്‌കര്‍ തിരക്കഥയെഴുതുന്ന ചിത്രമാണിത്. മധു നീലകണ്ഠനാണ് ഛായാഗാഹകന്‍. മാര്‍ട്ടിന്‍ പ്രക്കാട്ടും നടന്‍ ജോജു ജോര്‍ജ്ജും ചേര്‍ന്നാണ് നിര്‍മ്മാണം.

