Asianet News MalayalamAsianet News Malayalam

''ദൈവം ഉണ്ടോയെന്ന് എനിക്കറിയില്ല എന്നാൽ...''; പേരൻപിന്റെ പുതിയ പ്രമോ വീഡിയോ

സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം. മമ്മൂട്ടിയുടെ മകളായി സാധനയാണ് എത്തുന്നത്. ചിത്രത്തിന്റെ ഏറ്റവും പുതിയ പ്രമോ വീഡിയോയിൽ മമ്മൂട്ടി, സാധന, അഞ്ജലി എന്നിവരാണ് ഉള്ളത്. 

new promo video released peranp
Author
Thiruvananthapuram, First Published Jan 21, 2019, 11:02 PM IST

മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമെന്ന് സിനിമാപ്രേമികൾ ഒന്നടങ്കം തല കുലുക്കി സമ്മതിക്കുന്ന ചിത്രമാണ് പേരൻപ്. മമ്മൂട്ടി ഓൺലൈൻ ടാക്സി ഡ്രൈവർ അമുദൻ എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി ഈ ചിത്രത്തിലെത്തുന്നത്. സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം. മമ്മൂട്ടിയുടെ മകളായി സാധനയാണ് എത്തുന്നത്. ചിത്രത്തിന്റെ ഏറ്റവും പുതിയ പ്രമോ വീഡിയോയിൽ മമ്മൂട്ടി, സാധന, അഞ്ജലി എന്നിവരാണ് ഉള്ളത്. 

''ദൈവം ഉണ്ടോ ഇല്ലയോ എന്നെനിക്കറിഞ്ഞുകൂടാ, എന്നാൽ ആവശ്യമുള്ള സമയത്ത് ദൈവം വരും, തീർച്ചയായും വരും.'' എന്ന് മമ്മൂട്ടിയുടെ കഥാപാത്രം പറയുന്നു. കട്രത് തമിഴും തങ്കമീന്‍കളും തരമണിയുമൊക്കെ ഒരുക്കിയ റാമാണ് ചിത്രത്തിന്റെ സംവിധാനം. പ്രദര്‍ശിപ്പിച്ച എല്ലാ വേദികളിലും വലിയ സ്വീകാര്യത ലഭിച്ച ചിത്രം ഫെബ്രുവരി ഒന്നിന് ലോകമെമ്പാടും തീയേറ്ററുകളിലെത്തും.

റോട്ടര്‍ഡാം ചലച്ചിത്രമേളയിലായിരുന്നു ചിത്രത്തിന്റെ അന്തര്‍ദേശീയ പ്രീമിയര്‍. പിന്നീട് ഷാങ്ഹായ് ചലച്ചിത്രമേളയിലും  മികച്ച അഭിപ്രായം നേടിയ ചിത്രത്തിന്റെ ഇന്ത്യന്‍ പ്രീമിയര്‍ ഇത്തവണത്തെ ഗോവ ചലച്ചിത്രോത്സവത്തിലായിരുന്നു.  കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനിയാണ്
 

Follow Us:
Download App:
  • android
  • ios