ഏഷ്യാനെറ്റിലൂടെയും ഏഷ്യാനെറ്റ് ഫേസ്ബുക്ക് പേജിലൂടെയും വരുന്ന പൊതുവിജ്ഞാന ചോദ്യങ്ങള്‍ക്ക് ശരിയുത്തരം നല്‍കുന്നവരില്‍ നിന്നായിരിക്കും മത്സരാര്‍ത്ഥികളെ കണ്ടെത്തുന്നത്. നവംബര്‍ 10 മുതല്‍ 15 വരെ (വ്യാഴം മുതല്‍ ചൊവ്വ വരെ) എല്ലാ ദിവസവും പ്രേക്ഷകരെ തേടി ചോദ്യങ്ങള്‍ എത്തും.

എസ് എം എസിലൂടെയും ഐവിആര്‍ കോളിലൂടെയും ശരിയുത്തരങ്ങള്‍ നല്‍കാം. ഉത്തരങ്ങള്‍ അയക്കുന്നവരില്‍ നിന്നും എഴുത്തുപരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയും മത്സരാര്‍ത്ഥികളെ കണ്ടെത്തും.