ലൊക്കേഷനില്‍ അനുശ്രീ ദോശ ചുടുന്ന വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ നിമിഷ പൊറോട്ട ഉണ്ടാക്കുന്ന വീഡിയോ തരംഗമാകുന്നു.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നിമിഷ പൊറോട്ട പരത്തുന്ന രംഗമാണ് വീഡിയോയില്‍. ഹോട്ടലില്‍ പൊറോട്ടോയടിക്കുന്നവരുടെ അതേ ഭാവത്തിലാണ് നിമിഷയും. എന്നാല്‍ ഇത് ഏതെങ്കിലും സിനിമയ്‍ക്ക് വേണ്ടിയുള്ളതാണോ എന്ന് വ്യക്തമല്ല.