നിവിന്‍ പോളി നായകനായി 'കൈരളി' എന്ന കപ്പലിന്റെ കഥ സിനിമയാകുന്നുവെന്ന വാര്‍ത്ത സിനിമാലോകത്ത് വന്‍ പ്രാധാന്യം നേടിയിരുന്നു. ജോമോണ്‍ ടി ജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് കൈരളി. എന്നാല്‍ കൈരളിയുടെ കഥ മോഷണമാണെന്നാണ് ആരോപണം

വിഷ്‍ണു രാജേന്ദ്രന്റെ കപ്പല്‍ എന്ന തിരക്കഥയാണ് കൈരളിയായി വരുന്നതെന്ന് ആരോപണം ഉയരുന്നു. ഇക്കാര്യം വിഷ്‍ണു തന്നെ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 1979ല്‍ 49 ജീവനക്കാരുമായി കടലില്‍ അപ്രത്യക്ഷമായ എംവി കൈരളി എന്ന കപ്പലിന്റെ ദൂരൂഹത പ്രമേയമാക്കിയാണ് കൈരളിയുടെ കഥ രചിച്ചിരിക്കുന്നത്. ഇതേ സംഭവം തന്നെയാണ് വിഷ്‍ണുവും തിരക്കഥയാക്കിയിരിക്കുന്നത്. നിരവധി സംവിധായകരുമായി വിഷ്‍ണു തന്റെ തിരക്കഥ ചര്‍ച്ച ചെയ്തിരുന്നു. ചിത്രത്തിന്റെ യഥാര്‍ത്ഥ തിരക്കഥ സംവിധായകന്‍ ലാല്‍ ജോസിന്റെ എല്‍ജെ ഫിലിംസിന്റെ ഓഫീസില്‍ വായിക്കാന്‍ ഏല്‍പ്പിച്ചിരുന്നെന്നും വിഷ്‍ണു പറയുന്നു. തിരക്കഥയുടെ സിനോപ്സിസ് വിഷ്‍ണു ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്.