Asianet News MalayalamAsianet News Malayalam

നിവിൻ പോളിയുടെ മിഖായേല്‍, ചിത്രീകരണം ആരംഭിച്ചു

നിവിൻ പോളി നായകനാകുന്ന ഹനീഫ് അദേനി ചിത്രം മിഖായേലിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. കാക്കനാട് ചിത്രത്തിന്റെ പൂജ നടന്നു.

 

Nivin Paulys film
Author
Kochi, First Published Sep 3, 2018, 2:31 PM IST

നിവിൻ പോളി നായകനാകുന്ന ഹനീഫ് അദേനി ചിത്രം മിഖായേലിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. കാക്കനാട് ചിത്രത്തിന്റെ പൂജ നടന്നു.

Nivin Paulys film

മമ്മൂട്ടി നായകനായ ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് മിഖായേൽ. ഉണ്ണി മുകുന്ദനും ഇതിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഷാജി പാടൂർ, അനിൽ രാധാകൃഷ്ണ മേനോൻ, അരുൺ ഗോപി, മഹേഷ് നാരായണൻ, ശാന്തി കൃഷ്ണ എന്നിവർ ചടങ്ങിൽ ചിത്രത്തിന്റെ പൂജ ചടങ്ങില്‍ പങ്കെടുത്തു. സിനിമയുടെ ചിത്രീകരണം ഇന്ത്യയിലും വിദേശത്തുമായിരിക്കും. ക്രിസ്മസ് റിലീസ് ആയി തീയേറ്ററുകളിൽ എത്തിക്കാൻ ഉദ്ദേശിക്കുന്ന മിഖായേലിൽ ദേശീയ അവാർഡ് ജേതാവായ ജെ ഡി ചക്രവർത്തി, കെപിഎസി ലളിത, കലാഭവൻ ഷാജോൺ, എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

Follow Us:
Download App:
  • android
  • ios