Asianet News MalayalamAsianet News Malayalam

ചിരിപ്പിച്ച് രസിപ്പിക്കാൻ ഞാൻ പ്രകാശൻ- ടീസര്‍


ഫഹദ് നായകനാകുന്ന ഞാൻ പ്രകാശൻ എന്ന സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. സത്യൻ അന്തിക്കാട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീനിവാസൻ ആണ് തിരക്കഥ എഴുതിയിരിക്കുന്നത്.

 

Njan Prakashan official teaser
Author
Kochi, First Published Nov 23, 2018, 7:59 PM IST

ഫഹദ് നായകനാകുന്ന ഞാൻ പ്രകാശൻ എന്ന സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. സത്യൻ അന്തിക്കാട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീനിവാസൻ ആണ് തിരക്കഥ എഴുതിയിരിക്കുന്നത്.

നിരവധി നര്‍മ്മരംഗങ്ങളുള്ളതായിരിക്കും ചിത്രമെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റ പോസ്റ്ററും വൈറലായിരുന്നു. കുരച്ചു ചാടി ഒരു കൂറ്റന്‍ നായ പുറകെ വന്നാല്‍ ഏത് സൂപ്പര്‍സ്റ്റാറും ജീവനും കൊണ്ട് ഓടും. പിന്നെയല്ലേ പ്രകാശന്‍ ! എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റര്‍ സത്യൻ അന്തിക്കാട് പുറത്തുവിട്ടത്. നിഖില വിമല്‍ ആണ് ചിത്രത്തില നായിക.

അഭിനയരീതികള്‍ നോക്കിയാല്‍ മോഹന്‍ലാലും ഫഹദും ഒരു പോലെയാണെന്നാണ് സത്യൻ അന്തിക്കാട് നേരത്തെ പറഞ്ഞിരുന്നു.  ഇരുവരും ക്യാമറയ്ക്ക് മുന്നില്‍ വന്നാല്‍ ലോകത്തിലെ ഏറ്റവും എളുപ്പമുള്ള പണി അഭിനയമാണെന്ന് തോന്നിപ്പോകും. ഒരു കഥാപാത്രത്തെ ഫഹദ് ഉള്‍ക്കൊള്ളുന്ന രീതിയില്‍ തന്നെ വ്യത്യാസങ്ങള്‍ പ്രകടമാണ്. അയാള്‍ക്ക് കഥ പറഞ്ഞുകൊടുക്കുന്ന സമയം മുതല്‍ ഞാനത് അനുഭവിച്ചിട്ടുണ്ട്.  ഫഹദിന്റെയുള്ളില്‍ ഒരു സംവിധായകനുണ്ടെന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.
 
ഞാൻ പ്രകാശൻ' എന്ന ചിത്രത്തിൽ ഫഹദിന്റെ ഒരു ഡയലോഗ് മോഡുലേഷൻ തന്നെ അത്ഭുതപ്പെടുത്തി. ഞാൻ വിചാരിച്ചതിലും മികച്ച ഒരു അഭിനയമായിരുന്നു ഫഹദിൽ നിന്ന് കണ്ടതെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.

ഒരു ഇന്ത്യന്‍ പ്രണയകഥയാണ് ഇരുവരും നേരത്തെ ഒന്നിച്ച ചിത്രം.

 

Follow Us:
Download App:
  • android
  • ios