യുവതാരം നിവിന്‍ പോളി നായകനായി എത്തുന്ന 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' എന്ന ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. നവാഗതനായ അല്‍ത്താഫ് സലീം തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഓണം റിലീസായി സെപ്തംബര്‍ ഒന്നിന് തിയേറ്ററുകളില്‍ എത്തും.

ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ നിവിന്‍ പോളി നിര്‍മ്മിക്കുന്ന ചിത്രമാണിത്. അഹാന കൃഷ്ണകുമാര്‍, ലാല്‍, ദിലീഷ് പോത്തന്‍ തുടങ്ങിയ നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.നീണ്ട ഇടവേളയ്ക്ക് ശേഷം ശാന്തികൃഷ്ണ ഈ ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തുന്നുമുണ്ട്.