എ.സി ഇല്ലാത്ത തിയറ്ററുകള്‍ക്ക് പുതിയ സിനിമ അനുവദിക്കില്ലെന്ന് വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന് തീരുമാനിച്ചു‍. ജനുവരി ഒന്നു മുതല്‍ നോണ്‍ എ.സി തിയറ്ററുകള്‍ക്ക് സിനിമ അനുവദിക്കരുതെന്ന് സംഘടന സര്‍ക്കുലര്‍ ഇറക്കി. സംസ്ഥാനത്ത് 75 ഓളം തിയറ്ററുകള്‍ക്ക് ഈ തീരുമാനം തിരിച്ചടിയാകും. വിതരക്കാരും നിര്‍മ്മാതാക്കളും ചേര്‍ന്ന് ഒരു വര്‍ഷം മുന്‍പെടുത്ത തീരുമാനം കര്‍ശനമായി നടപ്പാക്കുന്നതിനുള്ള സര്‍ക്കുലറാണ് ഇപ്പോള്‍ പുറപ്പെടുവിച്ചതെന്ന് സംഘടന നേതാക്കള്‍ പറ‌ഞ്ഞു.