എല്ലാം പാർട്ടിയോട് വിശദീകരിക്കുമെന്ന് മുകേഷ്

കൊല്ലം: നടിമാര്‍ അമ്മയില്‍ നിന്ന് രാജി വച്ച സംഭവത്തില്‍ എല്ലാം പാർട്ടിയോട് വിശദീകരിക്കുമെന്ന് മുകേഷ് എംഎൽഎ.മാധ്യമങ്ങളോട് വിശദീകരിക്കേണ്ട ആവശ്യമില്ലെന്നും മുകേഷ് കൊല്ലത്ത് പറഞ്ഞു. 


അതേ സമയം താരസംഘടനയിൽ നിന്ന് രാജിവച്ച നടിമാർക്ക് പിന്തുണയേറുകയാണ്. കൂടുതൽ പേർ ഉടൻ രാജിക്ക് തയ്യാറായേക്കില്ലെന്നാണ് സൂചന. രാജിക്കാര്യത്തിൽ പ്രതികരിക്കാൻ അമ്മ നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.

വിഷയത്തില്‍ മാധ്യങ്ങളോട് പ്രതികരിക്കാന്‍ കെ.ബി.ഗണേഷ് കുമാര്‍ തയ്യാറായില്ല. എന്നാല്‍ വ്യക്തിപരമായ അഭിപ്രായങ്ങള്‍ പലതുമുണ്ടാകും. അത് മാധ്യമങ്ങളോട് പറയാനില്ലെന്നും കെപിഎസി ലളിത പ്രതികരിച്ചു. ദിലീപിനെ തിരിച്ചെടുത്തതിനെ തുടര്‍ന്നുള്ള വിവാദത്തില്‍ വിഷയത്തിൽ ഒന്നും പ്രതികരിക്കാനില്ലെന്ന് കെപിഎസി ലളിത വ്യക്തമാക്കി.