പൊലീസിനെ വിമര്‍ശിച്ച് മാധവന്‍

പ്രണയവിവാഹത്തിന്‍റെ പേരില്‍ കോട്ടയം സ്വദേശി കെവിന്‍ പി.ജോസഫ് കൊല ചെയ്യപ്പെട്ട സംഭവത്തെ ദുരഭിമാനക്കൊലയെന്ന് വിശേഷിപ്പിക്കുന്നത് ശ്രദ്ധിച്ചുവേണമെന്ന് എന്‍.എസ്.മാധവന്‍. വടക്കേഇന്ത്യയില്‍ നിന്ന് കേട്ടുതുടങ്ങിയ ആ പദം കെവിന്‍റെ കൊലപാതകത്തെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്നവര്‍ കൊല തടുക്കാന്‍ കഴിയാത്തവരെ പൊതുശ്രദ്ധയില്‍ നിന്ന് മാറ്റിനിര്‍ത്തുകയാണ് ചെയ്യുന്നതെന്നും പൊലീസിനെ വിമര്‍ശിച്ച് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു. 

"കെവിന്റെ മരണത്തെ ദുരഭിമാനക്കൊലയായി കാണുന്നവർക്ക് അതെന്താണെന്ന് അറിയില്ല. വടക്കേ ഇന്ത്യയിൽ ദുരഭിമാനക്കൊല നടത്തുന്നവരുടെ പിന്നിൽ അവരുടെ സമുദായം സാഭിമാനം അണിനിരക്കും. ആ പേരും പറഞ്ഞ്‌ അനാവശ്യമായ ഈ മരണം തടുക്കാൻ പറ്റാത്തവരിൽ നിന്ന് ശ്രദ്ധ തെറ്റിക്കരുത്."

Scroll to load tweet…

അതേസമയം സംഭവത്തില്‍ മൂന്നുപേര്‍ പൊലീസ് പിടിയിലായി. ഇഷാന്‍, നിയാസ്, റിയാസ് എന്നിവരാണ് പിടിയിലായത്. എന്നാല്‍ കെവിന്‍റെ ഭാര്യാസഹോദരന്‍ ഷാനു ചാക്കോയും സംഘവും ഇനിയും പിടിയിലായിട്ടില്ല. കൊലപാതകത്തില്‍ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും കോട്ടയം ജില്ലയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ നാളെ നടക്കും.