കസബയിലിലെ സംഭാഷണത്തെ കുറിച്ച് വിമര്‍ശനം ഉന്നയിച്ചതിന് നടി പാര്‍വതി ഏറെ സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു. ഇപ്പോഴിതാ ഒരു നടി കൂടി കസബയിലെ സംഭാഷണത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ്. കസബയിലെ സത്രീവിരുദ്ധ സംഭാഷണം വേണ്ടിയിരുന്നില്ലെന്ന് നടി നൈലാ ഉഷ. റെഡ് എഫ് എമ്മില്‍ ആര്‍ ജെ മൈക്ക് അവതരിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ അവതാരകന്‍ ചോദിച്ച ചോദ്യച്ചിന് മറുപടിയായാണ് നൈല തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

റാപ്പിഡ് ഫയര്‍ റൗണ്ടിലായിരുന്നു അവതാരകന്‍ ഇക്കാര്യം ചോദിച്ചത്. അവസാനമായി ഒരു സ്ത്രീവിരുദ്ധ സംഭാഷണം കേട്ടത് എപ്പോഴാണ് എന്ന ചോദ്യത്തിന്, കസബയിലെ ഈ പ്രശ്‌നം വന്നപ്പോള്‍ ആ ലിങ്ക് തുറന്ന് നോക്കിയപ്പോള്‍ ഡയലോഗ് കേട്ടിരുന്നു. അത് കേട്ടപ്പോള്‍ അത് വേണ്ടിയിരുന്നില്ലെന്ന് തോന്നി. അത് ആര് പറഞ്ഞാലും സ്ത്രീ പറഞ്ഞാലും പുരുഷന്‍ പറഞ്ഞാലും അത് കേള്‍ക്കാന്‍ ഒരു സുഖമുണ്ടായിരുന്നില്ല. 

 താന്‍ ആ സിനിമ കണ്ടിട്ടില്ലെന്നും ആ സിനിമയില്‍ അത്തരത്തിലൊരു സംഭാഷണം ഉള്ളതുകൊണ്ട് സിനിമ മോശമാണെന്ന് താന്‍ പറയില്ലെന്നും നൈല പറഞ്ഞു. സിനിമ കണ്ടിട്ട് അത് ഇഷ്ടമായില്ലെങ്കില്‍ കുറഞ്ഞ പോയന്റേ നല്‍കുവെന്നും താരം പറഞ്ഞു. 

 അതേ സമയം സിനിമയിലെ സ്ത്രീകൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെ കുറിച്ച് നല്ല അഭിപ്രായമാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ നല്ലതാണെന്നും താരം പറഞ്ഞു.