ബിജു മേനോന്‍ നായകനാകുന്ന പുതിയ സിനിമയാണ് ഓലപീപ്പി. കൃഷ് കൈമളാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സിനിമയുടെ അണിയറപ്രവര്‍ത്തകരുടെയും ആസ്വാദകരുടെയും കൂട്ടായ്‍മയില്‍ 'ടീം മൂവി' എന്ന ആശയവുമായാണ് ഓലപീപ്പി ഒരുങ്ങുന്നത്. സിനിമയിൽ ഉൾപ്പെടുന്നവർക്കു അവരുടെ ശമ്പളവും, മറ്റു സിനിമ പ്രേമികൾക്കു ചെറിയ മുതൽമുടക്കിലൂടെയും നല്ല സിനിമകളുടെ നിർമാണത്തിൽ ഭാഗമാവുക എന്നൊരു ആശയമാണ് ഓലപീപ്പി എന്ന സിനിമയ്‍ക്കു പിന്നില്‍. ശമ്പളം വാങ്ങിക്കാതെയാകും അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും സിനിമയുടെ നിര്‍മ്മാണത്തില്‍ ഭാഗമാകുക. ലാഭം പിന്നീട് ശമ്പളമായി നല്‍കാനുമാണ് തീരുമാനം. വൈബ്സോൺ മൂവീസിന്റെ ബാനറിലാണ് സിനിമയുടെ നിര്‍മ്മാണം.

സുനില്‍ ഇബ്രാഹിം

1970 മുതൽ 2005 വരെ ഒരു വ്യക്തിയുടെ ജീവിതത്തിലൂടെയും ബന്ധങ്ങളിലൂടെയും സഞ്ചരിക്കുന്ന ഒരു കുടുംബ ചിത്രമാണ് ഓലപ്പീപ്പിയെന്ന് നിര്‍മ്മാതാക്കളില്‍ ഒരാളായ സുനില്‍ ഇബ്രാഹിം പറയുന്നു. കുട്ടിക്കാലത്തെ ഓർമിപ്പിക്കുന്നതായിരിക്കും ഓലപീപ്പിയെന്നും സുനില്‍ ഇബ്രാഹിം പറയുന്നു.

ഓലപീപ്പിയില്‍ ബിജു മേനോന് പുറമേ പാരിസ് ലക്ഷ്മി, ശ്രീജിത്ത് രവി, കാഞ്ചന അമ്മ, ദേവ പ്രയാഗ്, അഞ്ജലി ഉപാസന, സേതുലക്ഷ്മി അമ്മ തുടങ്ങിയവരും വേഷമിടുന്നു. ഓലപീപ്പിയുടെ കഥയും സംവിധായകന്‍ കൃഷ് കൈമളിന്റേതാണ്. ഛായാഗ്രണം നിര്‍വഹിച്ചിരിക്കുന്നതും സംവിധായകനാണ്. അനില്‍ ജോണ്‍സണ്‍ ആണ് സംഗീതസംവിധായകനാണ്. വി സാജനാണ് എഡിറ്റര്‍. റോണക്സ് സേവിയര്‍ ആണ് മേക്ക് അപ്.

കൃഷ് കൈമള്‍