ഒരു സെറ്റില്‍ നിന്ന് ഒരേസമയം രണ്ട് സിനിമകള്‍ ഒരുക്കി ഒരു കൂട്ടം യുവാക്കള്‍. ഒന്നാം ഭാഗം, രണ്ടായിരത്തി പൈനേഴില കിനാവ് എന്നീ രണ്ട് സിനിമകളാണ് ഒരേസമയം പൂര്‍ത്തിയാക്കിയത്. ഫാഷൻ ഡിസൈനറും പരസ്യചിത്ര സംവിധായകനുമായ രാധാകൃഷ്‍ണന്‍ ആര്‍ കെയാണ് സിനിമകള്‍ ഒരുക്കിയിരിക്കുന്നത്.
മുപ്പത്തിമൂന്ന് വർഷമായി കേരള നാടകവേദിയിലെ സാന്നിധ്യമായ രാജലക്ഷ്മി അമ്മയാണ് രണ്ടായിരത്തി പൈനേഴില കിനാവിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. രാജീവ്, ഷിജിത്, വിജയരാജന്‍, അക്ഷയ്, രമേശ് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. വിഷ്‍ണു വിജയരാജനാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീനാഗ് നാരായാണന്‍ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നു.
