കൊച്ചി: മെക്സിക്കന്‍ അപാരതയുടെ ഒന്നാം ദിനകളക്ഷന്‍ റെക്കോഡ് തീര്‍ക്കുന്നു. ടൊവിനോ നായകനായ ചിത്രം ആദ്യ ദിനത്തില്‍ 139 റിലീസ് സെന്‍ററുകളില്‍ നിന്നും ആദ്യദിനം 2.65 കോടിയാണ് നേടിയത്. ദുല്‍ഖര്‍, പൃഥ്വിരാജ്, മമ്മൂട്ടി എന്നിവരുടെ കരിയര്‍ ബെസ്റ്റ് ഓപ്പണിംഗിനെക്കാള്‍ കൂടുതലാണ് ഇത്. പൃഥ്വിരാജിന്റെ എസ്ര, ദുല്‍ഖറിന്‍റെ ജോമോന്റെ സുവിശേഷങ്ങള്‍, മമ്മൂട്ടിയുടെ കസബ എന്നിവയെ ആണ്, പുതുമുഖ സംവിധായകന്‍ ജോണ്‍ ഇമ്മട്ടി സംവിധാനം ചെയ്ത ചിത്രം മറികടന്നത്. 

സെക്കന്‍റ് ഷോ പൂര്‍ത്തിയാകും മുന്‍പുള്ള കണക്കാണ് ഇതെന്നും ശരിക്കും കളക്ഷന്‍ മൂന്ന് കോടി പിന്നിടും എന്നാണ് അനൗദ്യോഗികമായി ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകളുടെ റിപ്പോര്‍ട്ട്. ഈ കണക്ക് സിനിമയുടെ നിര്‍മ്മാതാവ് അനൂപ് കണ്ണനും ശരിവയ്ക്കുന്നുണ്ട്. ഫേസ്ബുക്കിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രത്യേകിച്ച് നായകനായ ടൊവീനോയ്ക്ക് മികച്ച അഭിനന്ദനങ്ങള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നു.