പി വി ഷാജികുമാറിന്റെ ഇതാ ഇന്നു മുതല്‍ ഇന്നലെ വരെ എന്ന പുസ്തകം പ്രകാശനം ചെയ്‍തു. മമ്മൂട്ടി നായകനാകുന്ന പുത്തന്‍പണത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു പുസ്തകം പ്രകാശനം ചെയ്‍തത്. സംവിധായകന്‍ രഞ്ജിത് മമ്മൂട്ടിക്ക് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്‍തത്. നടന്‍ ജോയ് മാത്യുവും ചടങ്ങില്‍ സന്നിഹതനായിരുന്നു.

അതേസമയം പുത്തന്‍പണത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മമ്മൂട്ടി കാസര്‍കോടുകാരനായ ബിസിനസുകാരന്‍ നിത്യാനന്ദ ഷേണായിയെയാണ് അവതരിപ്പിക്കുന്നത്. കാസര്‍കോട് ഭാഷയില്‍ മമ്മൂട്ടി സംസാരിക്കുന്നു എന്നതും സിനിമയുടെ ഹൈലൈറ്റാണ്. പി വി ഷാജികുമാറാണ് മമ്മൂട്ടിയെ കാസര്‍കോട് ഭാഷ പഠിപ്പിക്കുന്നത്. രണ്‍ജി പണിക്കര്‍, ഇനിയ, വിശാഖ് നായര്‍ തുടങ്ങിയവരും സിനിമയില്‍ വേഷമിടുന്നു.