ലാഹോര്‍: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ റമീസ് രാജ സിനിമാ നിര്‍മാതാവാകുന്നു. ബോളിവുഡ് താരം സഞ്ജയ് ദത്താണ്
റമീസ് നിര്‍മിക്കുന്ന ആദ്യ ചിത്രത്തിലെ നായകന്‍.

ക്രിക്കറ്ററായും കമന്റേറ്ററായും തിളങ്ങിയ റമീസ് രാജ വെള്ളിത്തിരയിലേക്ക്. നിര്‍മാതാവായാണ് സിനിമയില്‍ റമീസ് രാജയുടെ അരങ്ങേറ്റം.
ബോളിവുഡ് താരം സഞ്ജയ് ദത്ത് നായകനാവുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. പാക് നടി മാഹിറ ഖാന്‍, കത്രീന കൈഫ് എന്നിവരെയാണ് നായികമാരായി പരിഗണിക്കുന്നത്.

ക്രിക്കറ്റിലൂടെ ഭീകരവാദം ഇല്ലാതാക്കുക എന്നതാണ് ചിത്രത്തിന്റെ പ്രമേയം. പേര് നിശ്ചയിച്ചിട്ടില്ല. ജയില്‍ മോചിതനായതിന് ശേഷം സഞ്ജയ് ദത്ത് അഭിനയിക്കുന്ന ആദ്യ ചിത്രമാണിത്. പാക് സിനിമാ താരങ്ങളെ ഇന്ത്യ മാറ്റിനിര്‍ത്തുന്ന സാഹചര്യത്തില്‍ സഞ്ജയ് ദത്ത് റമീസ് രാജ
ചിത്രത്തില്‍ നായകനാവുന്നു എന്ന പ്രത്യേകതയുമുണ്ട്.