2016 ൽ 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ' എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ അബനി ആദിയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
തിരുവനന്തപുരം: ലോകം മുഴുവൽ ഫുട്ബോൾ ആരവത്തിൽ മുഴുകിരിക്കുന്ന ഈ വേളയിൽ ജനങ്ങളെ കൂടുതൽ ആവേശ തിരയിലാഴ്ത്താൻ ആദി രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'പന്തി'ലെ ഗാനം പുറത്തിറങ്ങി. ലോകകപ്പ് ഫുട്ബോൾ നടക്കുന്നതിനിടെയാണ് കാൽപ്പന്തുകളി നിറഞ്ഞുനിൽക്കുന്ന ഗാനം എത്തിയിരിക്കുന്നത്. പേര് സൂചിപ്പിക്കും പോലെ ഫുട്ബോളാണ് സിനിമയുടെ പ്രമേയം.
ഷംസുദ്ദീൻ പി. കുട്ടോത്ത് വരികൾക്ക് ജാസി ഗിഫ്റ്റും ഇഷാൻ ദേവും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഫുട്ബോളിനെ പറ്റി വർണിക്കുന്ന ഗാനത്തിന് സംഗീതം ഒരുക്കിയതും ഇഷാൻ ദേവ് തന്നെയാണ്. ഫുട്ബോളിനെ ഏറെ സ്നേഹിക്കുന്ന എട്ട് വയസ്സുകാരിയായ മുസ്ലീം പെൺക്കുട്ടിയും അവളുടെ ഉമ്മുമ്മയും തമ്മിലുള്ള അഗാതമായ ആത്മബദ്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് പന്ത്.
2016 ൽ 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ' എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്ഡ് നേടിയ അബനി ആദിയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആകാശവാണി മുൻ ആർട്ടിസ്റ്റായിരുന്ന റാബിയ ബീഗമാണ് ഉമ്മുമ്മയായി വേഷമിടുന്നത്. വിനീത്, ശ്രീകുമാർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രീകരണം പൂർത്തിയാക്കിയ പന്ത് ഉടൻ തീയറ്ററുകളിലെത്തും.

