വി കെ പ്രകാശിന്റെ പോപ്പിന്‍സിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് പാര്‍വതി നായര്‍. പിന്നീട് യക്ഷി -ഫെയ്ത്ത്ഫുള്ളി യുവേഴ്‍സ്, നീ കോ ഞാന്‍ ചാ തുടങ്ങിയ സിനിമകള്‍ക്കു ശേഷം തമിഴകത്തേയ്‍ക്കു ചുവടു മാറ്റി. എന്നൈ അറിന്താല്‍, ഉത്തമവില്ലന്‍ തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ച പാര്‍വതി നായര്‍ വീണ്ടും മലയാളത്തില്‍ സജീവമാകുകയാണ്. കം തകം പാതകം എന്ന മലയാള ചിത്രമാണ് പാര്‍വതി നായരുടേതായി ഉടന്‍ പ്രദര്‍ശനത്തിനെത്താനുള്ളത്.
വിജയ് ബാബുവിന്റെ നായികയായിട്ടാണ് പാര്‍വതി നായര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ബാംഗ്ലൂരില്‍ ബിസിനസ് നടത്തുന്ന നന്ദന്‍ മേനോന്‍ റോഡു മാര്‍ഗം കേരളത്തിലേക്കു തിരിക്കുന്നു. യാത്രയില്‍ നന്ദനും ഭാര്യ രാധികയും അവിചാരിതമായി നേരിടേണ്ടി വരുന്ന സംഭവമാണ് ചിത്രത്തിന്റെ പ്രമേയം. നന്ദനായി വിജയ് ബാബുവും രാധികയായി പാര്‍വതി നായരും വേഷമിടുന്നു.
ജോണ്‍ ജോസഫ് ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. അനില്‍ കുഞ്ഞപ്പന്‍ തിരക്കഥ രചിച്ചിരിക്കുന്നു. നെല്‍സണ്‍, കൃഷ്‍ണ, നിയാസ്, അഞ്ജലി അനീഷ്, കോട്ടയം പ്രദീപ്, നിയാസ് ബക്കര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
