നടന്‍ ജഗതി ശ്രീകുമാറിന്‍റെ പേരില്‍ തുടങ്ങിയിരിക്കുന്നത് വ്യാജ അക്കൗണ്ടാണെന്ന് വ്യക്തമാക്കി മകള്‍ പാര്‍വതി. 

നടന്‍ ജഗതി ശ്രീകുമാറിന്‍റെ പേരില്‍ തുടങ്ങിയിരിക്കുന്നത് വ്യാജ അക്കൗണ്ടാണെന്ന് വ്യക്തമാക്കി മകള്‍ പാര്‍വതി. ജഗതിക്ക് നിലവിൽ ഫേസ്ബുക്കിൽ ഒഫീഷ്യൽ ആയി അക്കൗണ്ട് ഒന്നും തന്നെ ഇല്ല. ഇത്തരം വ്യാജ അക്കൗണ്ടുകളും വ്യാജ വാര്‍ത്തകളും പ്രോത്സാഹിപ്പിക്കരുത് എന്നും പാര്‍വതി പറഞ്ഞു. തന്‍റെ ഫേസ്ബുക്കിലൂടെയാണ് പാര്‍വതി ഇക്കാര്യം പറഞ്ഞത്. 

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം 

എല്ലാവർക്കും നമസ്കാരം.

പ്രമുഖ വ്യക്തികളുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കൽ ഒരു തമാശ ആയി മാറിയിരിക്കുകയാണ്. ഇതാ ഇപ്പോൾ പപ്പയുടെ പേരിലും ഒത്തിരി വ്യാജ അക്കൗണ്ടുകൾ ഫേസ്ബുക്കിൽ കണ്ടുതുടങ്ങി. ഒപ്പം ഇതിലെ വ്യാജ വാർത്തകളും..,ഈ താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ടും ഇതിലെ വാർത്തകളും വ്യാജമാണ്.പപ്പക്ക് നിലവിൽ ഫേസ്ബുക്കിൽ ഒഫീഷ്യൽ ആയി അക്കൗണ്ട് ഒന്നും തന്നെ ഇല്ല .അതുകൊണ്ട് ദയവുചെയ്ത് ഇതുപോലത്തെ വ്യാജ അക്കൗണ്ടുകളും ,ഇതിൽ വരുന്ന വ്യാജ വാർത്തകളും പ്രോത്സാഹിപ്പിക്കാതിരിക്കാൻ കഴിവതും പപ്പയെ സ്നേഹിക്കുന്ന എല്ലാവരും ശ്രമിക്കുമല്ലോ ...
Thank you...