ആരാണ് പത്മാവതി എന്നുള്ള ചോദ്യങ്ങള്‍ ഒട്ടേറെ ഉയര്‍ന്നതാണ്. രാജസ്ഥാന്‍ കോട്ടയ്ക്കുള്ളില്‍ ജീവിച്ചിരുന്ന അതിസുന്ദരിയായ രാജ്ഞിയാണ് പത്മാവതി. ചിത്രവും ഇതുതന്നെയാണ് പറയുന്നത്. ചിത്രത്തെ കുറിച്ച് വിവാദങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രദര്‍ശനത്തിന് എത്തുന്നുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഇപ്പോഴും വ്യക്തതയില്ല.

എന്നാല്‍ ചിത്രത്തിലെ പാട്ട് പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. മനോഹരമായ പ്രണയാര്‍ദ്രമായ പാട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്. അതിസുന്ദരിയായ പത്മാവതിയുടെയും അവളുടെ ഹൃദയം കവര്‍ന്ന നായകന്റെയും ചിന്തകളാണ് 'ഏക് ദില്‍ എക് ജാന്‍' എന്ന ഗാനത്തിലൂടെ അവതരിപ്പിക്കുന്നത്.

ഗാനം പുറത്തിറങ്ങി ഒരുമാസം പിന്നിടുമ്പോള്‍ ഒട്ടേറെ കവര്‍ വേര്‍ഷനുകള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. എ എം തുരാസിന്റെ രചിച്ച വരികള്‍ക്ക് സംവിധായകന്‍ സഞ്ജയ് ബന്‍സാലിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ശിവം പതക് ആണ് പാടിയിരിക്കുന്നത്.