Asianet News MalayalamAsianet News Malayalam

അല്ലുവിന് ഡിസ് ലൈക്ക്; കാരണം പവര്‍സ്റ്റാര്‍ ഫാന്‍സിന്‍റെ പ്രതികാരം

Pawan Kalyan fans behind Duvvada Jagannadham becoming the most disliked teaser in India
Author
First Published Feb 28, 2017, 12:07 PM IST

അടുത്തിടെയാണ് അല്ലു അര്‍ജ്ജുന്‍റെ പുതിയ തെലുങ്ക് ചിത്രം ഡിജെയുടെ ടീസര്‍ ഇറങ്ങിയത്. ദുവ്വഡ ജഗ്ഗനാന്ദം എന്നതിന്‍റെ ചുരുക്കമാണ് ഡിജെ. ഒരു ബ്രഹ്മണ യുവാവയാണ് അല്ലു ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. ഹരീഷ് ശങ്കറാണ് ചിത്രത്തിന്‍റെ സംവിധാനം. പൂജ ഹെഗ്ഡേയാണ് ചിത്രത്തിലെ നായിക. ദേവീ ശ്രീപ്രസാദാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം.

എന്നാല്‍ ചിത്രത്തിന്‍റെ ടീസര്‍ യൂട്യൂബില്‍ വന്‍ കാഴ്ചക്കാരുമായി മുന്നേറുന്ന സമയത്താണ്, പെട്ടെന്ന് പണികിട്ടി തുടങ്ങിയത്. ടീസറിന് ഡിസ് ലൈക്ക് വര്‍ദ്ധിക്കുന്നു. ഏതാണ്ട് ഒരു ലക്ഷത്തിനും മുകളില്‍ എത്തിയിരിക്കുന്നു ഡിസ് ലൈക്ക്. സാധാരണ ബണ്ണിയുയെ ചിത്രങ്ങളുടെ യൂട്യൂബ് പ്രമോഷനുകളില്‍ സംഭവിക്കാത്ത ഇത് എങ്ങനെ നടന്നു എന്ന ആലോചനയിലായിരുന്നു അല്ലു ഫാന്‍സ്.

ഒടുവില്‍ കണ്ടെത്തിയത് ഇതാണ്, പവന്‍ കല്ല്യാണ്‍ ഫാന്‍സ് ആണ് ഇതിന് പിന്നില്‍. അല്ലു അര്‍ജ്ജുന്‍ പവന്‍ കല്ല്യാണിനെ അപമാനിച്ചുവെന്നാണ് ഫാന്‍സിന്‍റെ വാദം. ഇതിന്‍റെ പ്രതികാരമാണ് പോലും ഇപ്പോള്‍ നടക്കുന്നത്. അല്ലു അര്‍ജ്ജുന്‍റെ അമ്മവനാണ് പവന്‍ കല്ല്യാണ്‍ എന്നത് മറ്റൊരു കാര്യം. 

അല്ലു അര്‍ജ്ജുന്‍റെ കഴിഞ്ഞ ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടിക്കിയിടയില്‍ പവന്‍ കല്ല്യാണിനെക്കുറിച്ച് പറയണം എന്ന് പവന്‍ കല്ല്യാണ്‍ ഫാന്‍സ് പറഞ്ഞപ്പോള്‍, പറയില്ലെന്ന് പറഞ്ഞതാണ് പവന്‍ കല്ല്യാണ്‍ ഫാന്‍സിനെ ചൊടിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. എന്തായാലും പവന്‍കല്ല്യാണിന്‍റെ പുതിയ ചിത്രത്തിന്‍റെ ടീസറിന് തിരിച്ച് ഡിസ് ലൈക്ക് ചെയ്ത് അല്ലു ഫാന്‍സും പ്രതികാരം തീര്‍ക്കുകയാണ് ഇപ്പോള്‍.

 

Follow Us:
Download App:
  • android
  • ios