ലോസ്അഞ്ചലസ്: ഇന്ത്യയുടെ സ്വതന്ത്ര്യദിനം പലതരത്തിലാണ് താരങ്ങള്‍ ആഘോഷിക്കാറ്. അത് പിന്നീട് അവര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുമുണ്ട്. ബോളിവുഡില്‍ തുടങ്ങി ഇപ്പോള്‍ ഹോളിവുഡില്‍ ചുവടുറപ്പിച്ച പ്രിയങ്ക ചോപ്രയും രാജ്യത്തിന്‍റെ സ്വതന്ത്ര്യദിനത്തില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ മൂലം പുലിവാല്‍ പിടിച്ചിരിക്കുകയാണ്.
ഇന്ത്യന്‍ കോടിയിലെ ത്രിവര്‍ണ്ണത്തോട് സാമ്യമുള്ള തുണി കഴുത്തിയില്‍ ചുറ്റി ഉയര്‍ത്തി പിടിക്കുന്നതായിരുന്നു ഫോട്ടോ. ഇന്‍സ്റ്റഗ്രാമിലാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഈ ചിത്രത്തിന് ലഭിച്ച പ്രതികരണം ഭീകരമായിരുന്നു. പ്രിയങ്കയെ കടന്നാക്രമിക്കുന്ന തരത്തില്‍ പലരും കമന്‍റ് ചെയ്തു. പ്രിയങ്ക ദേശീയ പതാകയെ അപമാനിച്ചു എന്നതായിരുന്നു പരാതി. മോശമായ ഭാഷയിലും മറ്റും പ്രിയങ്കയെ അപമാനിച്ചു.
എന്നാല്‍ പ്രിയങ്ക ഉപയോഗിച്ചത് ദേശീയ പതാകയല്ലെന്നും ത്രിവര്‍ണ്ണത്തിലുള്ള ഒരു തുണി മാത്രമാണെന്നും ചിലര്‍ പ്രതിരോധം തീര്‍ത്തു. അന്താരാഷ്ട്ര യോഗ ദിനത്തില്‍ പ്രധാനമന്ത്രി മോദി ഇത്തരത്തിലുള്ള തുണികൊണ്ട് മുഖം തുടച്ചത് ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.
മുന്‍പ് പ്രധാനമന്ത്രിക്ക് മുന്നില്‍ ധരിച്ച വസ്ത്രത്തിന്‍റെ പേരില്‍ പ്രിയങ്കയ്ക്കെതിരെ സൈബര്‍ ആക്രമണം നടത്തിയിരുന്നു. എന്നാല്‍ അതിന് കിടിലന്‍ മറുപടിയാണ് പിസി കൊടുത്തത്. ഈ വിഷയത്തിലും പ്രിയങ്കയുടെ മറുപടി ആരാധകര്‍ പ്രതീക്ഷിക്കുന്നു.
