ബിഗ്ബോസില്‍ പേളി മാണി 'കരഞ്ഞ്' തുടങ്ങി
മോഹന്ലാല് അവതാരകന് ആയിയെത്തുന്ന ബിഗ് ബോസിന്റെ മലയാളം പതിപ്പില് പേളി മാണിക്ക് കരഞ്ഞ് കൊണ്ട് തുടക്കം. ആങ്കറിങ് രംഗത്ത് സജീവമായിരുന്ന പേളി മാണി അറിയപ്പെടുന്ന ചലചിത്രതാരം കൂടിയാണ്.
ബിഗ്ബോസില് നിന്നുള്ള ക്ഷണം എത്തിയപ്പോള് പോകാന് താല്പര്യമുണ്ടായിരുന്നില്ല. വരാന് തീരെ ആഗ്രഹിച്ചതുമല്ല. ബിഗ് ബോസിനെ ഭയത്തോടെയാണ് കണ്ടത്. അമ്മയ്ക്കും സഹോദരിക്കും താന് പരിപാടിയില് പങ്കെടുക്കുന്നതില് താല്പര്യമില്ലായിരുന്നെന്നും പേളി തുറന്നു പറഞ്ഞു. ഭയന്ന് പിന്തിരിയരുതെന്ന പിതാവിന്റെ നിര്ദേശമാണ് ഷോയില് പങ്കെടുക്കാന് കരുത്തായതെന്ന് പേളി പറയുന്നു.പങ്കെടുക്കാന് പുറപ്പെടും മുമ്പ് കര്ശനമായ നിര്ദ്ദേശങ്ങളാണ് അമ്മ പറഞ്ഞിരിക്കുന്നതെന്നും പേളി പറഞ്ഞു
ബിഗ് ബോസ് മലയാളം പതിപ്പിലെ 12ാമത്തെ മല്സരാര്ത്ഥിയാണ് പേളി. 16 മല്സരാര്ത്ഥികള് നൂറ് ദിവസം ഒന്നിച്ച് കഴിയുന്ന ഷോയാണ് ബിഗ് ബോസ്. ഷോയുടെ ഹിന്ദി, തമിഴ് പതിപ്പുകള്ക്ക് ഏറെ ആരാധകര് ഉണ്ടായിരുന്നു.
