29-മത്തെ എപ്പിസോഡില്‍ എത്തി നില്‍ക്കുമ്പോള്‍ ഉയര്‍ന്ന് കേട്ടത് ഒരു പ്രണയത്തിന്‍റെ അലയൊലികളാണ്
ബിഗ്ബോസ് ഷോ അതിന്റെ 29-മത്തെ എപ്പിസോഡില് എത്തി നില്ക്കുമ്പോള് ഉയര്ന്ന് കേട്ടത് ഒരു പ്രണയത്തിന്റെ അലയൊലികളാണ്. അടുത്തിടെ അതിഥി കണ്ടെത്തിയതാണ് രാത്രിയില് ശ്രീനിഷും, പേളി മാണിയും തമ്മിലുള്ള കണ്ണില് കണ്ണ് നോക്കിയുള്ള സംസാരം. ഇത് ശ്രീലക്ഷ്മി, രഞ്ജിനി എന്നിവരുമായി ചര്ച്ച ചെയ്തത് പ്രേക്ഷകര് കണ്ടിരുന്നു. ഒപ്പം ശ്രീനിഷിന്റെ കയ്യിലെ ആനവാല് മോതിരം ഇപ്പോള് പേളിയുടെ കയ്യിലാണെന്നും പ്രേക്ഷകര് അറിഞ്ഞു. ഇതോടെയാണ് ബിഗ്ബോസ് ടീം അംഗങ്ങള്ക്കിടയില് ശ്രീനിഷ് പേളി ഗോസിപ്പ് പൊന്തി വന്നത്.
കഴിഞ്ഞ എപ്പിസോഡില് വലിയ തോതില് ഇത് സംബന്ധിച്ച് ചര്ച്ചകള് നടന്നു. പലപ്പോഴും ഷിയാസാണ് ഇത്തരം ചര്ച്ചകള്ക്ക് തുടക്കമിട്ടത്. ഒരു ഘട്ടത്തില് അതിഥി ഷിയാസിന്റെ മുടി ശരിയാക്കുമ്പോള് അതുവഴി വന്ന ശ്രീനിഷിനെ പേളിയുടെ മുടിവച്ച് ഷിയാസ് കളിയാക്കി. തുടര്ന്ന് ബെഡ് റൂമില് വച്ച് സാബു അടക്കമുള്ളവര് "റൊമാന്സ് ഇന് ബിഗ് ബോസ്' എന്ന് പരസ്യമായി പരാമര്ശം നടത്തി. ഇതോടൊപ്പം ഷിയാസ് വിവിധ ഗ്രൂപ്പുകളില് ഈ സംഭവം എത്തിക്കുന്നത് കാണാമായിരുന്നു.
ഇതിന് ഒപ്പം തന്നെ പേളിയുടെ ബിഗ്ബോസ് ഹൌസിലെ ഏറ്റവും അടുത്ത വ്യക്തിയായ അരിസ്റ്റോ സുരേഷിന് സംഭവത്തിനെക്കുറിച്ച് രഞ്ജിനി ഹരിദാസ് വിശദീകരിച്ച് നല്കി. ഇതിനെ തുടര്ന്ന് സംഭവത്തെക്കുറിച്ച് പേളിയും അരിസ്റ്റോ സുരേഷും രണ്ട് തവണയാണ് ഈ സംഭവം പരോക്ഷമായി സംസാരിച്ചത്. ഇത് എവിടെയും സംഭവിക്കാം എന്നാണ് പ്രേമ ഗോസിപ്പുകളെക്കുറിച്ച് പേളിയുടെ പ്രതികരണം.
ഇതേ സമയം കഴിഞ്ഞ എപ്പിസോഡിലെ ടാസ്ക് ആയ 12 അതിഗംഭീര ഭീകരന്മാരില് ശ്രീനിഷ് അപ്രതീക്ഷിതമായി തന്റെ പങ്കാളിയായി തിരഞ്ഞെടുത്ത് പേളിയെ ആണ്. ആ സമയത്തെ പേളിയുടെ മുഖഭാവം പ്രേക്ഷകര്ക്കിടയില് ചര്ച്ചയായിട്ടുണ്ട്.
