രാത്രികളില്‍ പാലക്കാടുള്ള തേന്‍കുറിശ്ശി കരിമ്പനക്കാടുകള്‍ക്കിടയില്‍ ജീവിച്ചു പോകുന്ന ഒടിയന്‍ മാണിക്യന്‍റെ കഥയുമായാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോനും താരരാജാവ് മോഹന്‍ലാലും ഒടിയനിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കുന്നത്. ചിത്രത്തിനായി പ്രേക്ഷകര്‍ ഏറെ നാളത്തെ കാത്തിരിപ്പിലുമാണ്. 

മാണിക്യന്‍റെ കഥയിലേക്ക് വരുമ്പോള്‍ മോഹന്‍ലാലിന്‍റെ അര്‍പ്പണ ബോധത്തെ ആദരവോടെയാണ് പ്രേക്ഷകര്‍ നോക്കി കാണുന്നത്. ഇതിലുപരി മോഹന്‍ലാലും ഫൈറ്റര്‍ പീറ്റര്‍ ഹെയ്‌നും ഒത്തുച്ചേരുമ്പോള്‍ മലയാളികള്‍ക്ക് കിട്ടുന്ന പ്രേത്യേക സുഖാനുഭവമുണ്ട്. 'ബാഹുബലി' എന്ന സിനിമ വന്നതോടെ പീറ്റര്‍ ഹെയ്ന്‍ എന്ന ഫൈറ്ററെ മലയാളികള്‍ അറിഞ്ഞ് തുടങ്ങിയത്.

 'പുലിമുരുകന്‍' സിനിമ വന്നതോടുകൂടി പീറ്റര്‍ ഹെയ്‌നിന്റെ സാന്നിദ്ധ്യം മലയാളി പ്രേക്ഷകര്‍ ഏറെ തിരിച്ചറിഞ്ഞതാണ്. അതില്‍ സാഹസിതയുടെ പുതിയ സ്റ്റൈല്‍ തന്നെ സംഘട്ടനങ്ങളില്‍ കൊണ്ടുവരാണ്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. പുലിമുരുകന്‍റെ മോഹന്‍ലാലിന്റെ പ്രകടനം പ്രേക്ഷകരെ അത്രയേറെ രസിപ്പിച്ചതിന് പിന്നില്‍ പീറ്റര്‍ ഹെയ്‌ന്റെ പങ്ക് ചെറുതല്ല. പുലിയുമായുള്ള മല്‍പ്പിടുത്തവും സംഘട്ടനവുമെല്ലാം പീറ്റര്‍ ഹെയ്‌ന്റെ ഉള്ളില്‍ നിന്ന് വന്ന ആശയങ്ങളാണ്. 

ഇപ്പോള്‍ വീണ്ടും ഒടിയനില്‍ പീറ്റര്‍ ഹെയ്ന്‍ സാന്നിദ്ധ്യം ഉറപ്പിക്കുകയാണ്. സംഘട്ടനങ്ങള്‍ അമാനുഷികമായി ചിത്രീകരിക്കപ്പെടുന്ന സിനിമയാണിത്. അഭിനയ കലയുടെ മുഹൂര്‍ത്തങ്ങള്‍ അവതരിപ്പിക്കേണ്ടി വരുന്ന ധാരാളം സന്ദര്‍ഭങ്ങള്‍ ഈ ചിത്രത്തിലുണ്ട്. പീറ്റര്‍ ഹെയ്‌നിന്റെ അര്‍പ്പണബോധത്തോടെയുള്ള ആശയങ്ങളും മോഹന്‍ലാലിന്റെ പ്രകടനും ഈ ചിത്രത്തില്‍ ഏറെ അനിവാര്യമാണെന്ന് സംവിധായകന്‍ തന്നെ പറയുന്നു. അദ്ദേഹത്തിന്റെ സേവനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുമെന്നും പറയുന്നു. ഇതു തന്നെയാണ് ഇരുവരും ഒന്നിക്കുന്നതിന്റെ രഹസ്യവും.