മമ്മൂട്ടി നായകനാകുന്ന പുതിയ സിനിമയായ ‘വമ്പന്‍’ എന്ന ചിത്രത്തിന് പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ ആയ പീറ്റര്‍ ഹെയ്‌ന്‍ ആക്ഷന്‍ കൊറിയോഗ്രാഫി നടത്തും. നിര്‍മ്മാതാവ് സര്‍ഗം കബീര്‍ ദീര്‍ഘകാലത്തിനു ശേഷം സിനിമാ മേഖലയിലേക്ക് മടങ്ങിവരുന്ന ചിത്രമാണ് വമ്പന്‍. ആക്ഷനു പ്രധാന്യം നല്‍കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രജിഷ് ആന്റണിയാണ്. 

ചിത്രത്തിനു 10 മുതല്‍ 15 കോടി രൂപ വരെ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പീറ്റര്‍ ഹെയ്‌നു പുറമെ സ്റ്റണ്ട് മാസ്റ്ററായ കനല്‍ കണ്ണനും ചിത്രത്തില്‍ ആക്ഷന്‍ കോറിയോഗ്രഫി നിര്‍വഹിക്കുന്നുണ്ട്. ഈ മാസം 26 നു മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്‌സ് തീയറ്ററില്‍ എത്തും. ഇതു കൂടാതെ പരോള്‍, അങ്കിള്‍ തുടങ്ങിയ സിനിമകളിലും താരം വേഷമിടുന്നുണ്ട്.