രജനികാന്തിന്റെ ഹിമാലയ യാത്ര- ഫോട്ടോകളും വീഡിയോയും

രജനികാന്ത് ഹിമാലയത്തില്‍ തീര്‍ഥാടനത്തിലാണ്. രാഷ്‍ട്രീയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയിലാണ് രജനികാന്ത് ഹിമാലയത്തിലെത്തിയത്. രജനികാന്തിന്റെ പുതിയ സിനിമയും റിലീസിന് തയ്യാറെടുക്കുകയാണ്. താൻ എന്നും ആത്മീയവാദിയാണെന്ന് രജനികാന്ത് ജമ്മുവില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഹിമാലയത്തിലേക്കുള്ള യാത്രയുടെ ഫോട്ടോകളും പുറത്തുവിട്ടു.

ഇതൊരു ആത്മീയസ്ഥലമാണ്. ആത്മീയ തീര്‍ഥാടനത്തിനായി ഞാൻ വരാറുണ്ട്. ഞാൻ ഒരു ആത്മീയവാദിയാണ്. ഇവിടെ നിന്ന് ഹിമാലയത്തിലേക്കും, ഋഷികേശിലേക്കും പോകും. ഒരുപാട് പദ്ധതികള്‍ ഉണ്ട്. ഇപ്പോള്‍ ഒന്നും വെളിപ്പെടുത്താനാകില്ല- രജനികാന്ത് ജമ്മുവില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.