കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഇന്ന് ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് അന്വേഷണ സംഘം. ഇന്ന് രാവിലെ 11 മണിക്ക് ഹാജരാകണമെന്ന് കാണിച്ച് അന്വേഷണ സംഘം അപ്പുണ്ണിക്ക് ഇന്നലെ നോട്ടിസ് നല്‍കിയിരുന്നു. അപ്പുണ്ണിയുടെ അച്ഛനാണ് നോട്ടിസ് കൈമാറിയത്. കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ അപ്പുണ്ണിയില്‍ നിന്ന് ലഭ്യമാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

ഒന്നാം പ്രതി സുനില്‍ കുമാര്‍ നേരത്തേ നടിയെ ആക്രമിച്ചതിനുള്ള ക്വട്ടേഷന്‍ പണം ആവശ്യപ്പെട്ട് നിരവധി തവണ അപ്പുണ്ണിയെ വിളിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അതേസമയം സിനിമാരംഗത്തെ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ആലോചിരക്കുന്നുണ്ട്. 2013ല്‍ അമ്മ സംഘടിപ്പിച്ച താരനിശയില്‍ പങ്കെടുത്തവരെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. മുതിര്‍ന്ന സംവിധായകനില്‍ നിന്ന് വിവരങ്ങള്‍ തേടാനും ആലോചിക്കുന്നുണ്ട്.