ചെന്നൈ: രാഷ്ട്രീയത്തിലേയ്ക്കിറങ്ങാന്‍ രജനികാന്തിന് മുകളില്‍ സമ്മര്‍ദ്ദം. രജനി പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചുവെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ് ഗുരുമൂര്‍ത്തിയുമായി ഇതേക്കുറിച്ച് രജനി ചര്‍ച്ച നടത്തിയത്. ഇപ്പോഴത്തെ അവസ്ഥയില്‍ രജനിയെ ഉപയോഗിക്കണം എന്നാണ് ബിജെപിയോട് ആര്‍എസ്എസ് ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് സൂചന. ഗുരുമൂര്‍ത്തി രജനിയുമായി ചര്‍ച്ച നടത്തിയെന്നാണ് സൂചന.
എന്നാല്‍ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങരുതെന്ന് അമിതാഭ് ബച്ചന്‍ രജനിയെ ഉപദേശിച്ചു. 1980ല്‍ അലഹബാദ് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ബച്ചന്‍ വിജയിച്ചിരുന്നു. രാഷ്ട്രീയം ചിലപ്പോള്‍ ഇപ്പോഴുള്ള മനസമാധാനം കളയും എന്നാണ് ബച്ചന്‍റെ രജനിയോടുള്ള ഉപദേശം.
