കാളിദാസ് നായകനാകുന്ന പൂമരം എന്ന സിനിമയിലെ ആദ്യ ഗാനം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. കേള്‍ക്കാന്‍ ഇമ്പമുള്ള പാട്ട് വൈറലായതുപോലെ തന്നെ ട്രോളുകള്‍ക്കും കാരണമായി. ട്രോളുകള്‍ തന്നെ സന്തോഷിപ്പിച്ചെന്നാണ് കാളിദാസ് പറയുന്നത്. കാളിദാസ് 'പൂമരം' ട്രോള്‍ ഫേസ്ബുക്കില്‍ ഷെയറും ചെയ്‍തിട്ടുണ്ട്.
എബ്രിഡ് ഷൈനാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. മീരാ ജാസ്മിനും കുഞ്ചാക്കോ ബോബനും സിനിമയിലുണ്ട്.
