ഹൈദരാബാദ്: ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ നാഴികകല്ലായി മാറിയ 'ബാഹുബലി'യിലെ നായകന്‍ പ്രഭാസ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. തന്റെ ആദ്യ ബോളിവുഡ് ചിത്രം ഉടന്‍ ഉണ്ടാകുമെന്ന് പ്രഭാസ് തന്നെയാണ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. തന്റെ ഏറ്റവും പുതിയ ചിത്രമായ 'സഹോ'യ്ക്ക് ശേഷം ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്നും പ്രഭാസ് പറഞ്ഞു.
''താന്‍ ഹൈദരാബാദുകാരനാണ്. ഇവിടെ 60ശതമാനം ആളുകളും സംസാരിക്കുന്നത് ഹിന്ദിയാണ്. ബോളിവുഡില്‍നിന്ന് നല്ല അവസരങ്ങള്‍ വരുന്നുണ്ട്. അതില്‍ ഒരു തിരക്കഥ മൂന്ന് വര്‍ഷം മുമ്പ് തന്നെ തെരഞ്ഞെടുത്തിരുന്നു. അതൊരു പ്രണയകഥയാണ്. സഹോയ്ക്ക് ശേഷം ആ സിനിമ ചെയ്യും'' ; പ്രഭാസ് അഭിമുഖത്തില്‍ പറഞ്ഞു.
ബാഹുബലിയിലൂടെ ഇന്ത്യ മുഴുവന്‍ ആരാധകരെ സ്വന്തമാക്കിയ പ്രഭാസിനെ തേടി നിരവധി ഓഫറുകളാണ് ബോളിവുഡില്‍നിന്ന് എത്തുന്നത്. കരണ്‍ ജോഹര്‍ ചിത്രത്തിലൂടെ പ്രഭാസ് ഹിന്ദിയില്‍ അരങ്ങേറ്റം കുറിക്കും എന്നും വാര്‍ത്ത ഉണ്ടായിരുന്നു. കരണ്‍ ഈ ആഗ്രഹം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഈ ചിത്രം ഉപേക്ഷിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
