Asianet News MalayalamAsianet News Malayalam

സാഹോയുമായി പ്രഭാസ് വരുന്നൂ; റിലീസ് തീയതി പ്രഖ്യാപിച്ചു!

 

ബാഹുബലി എന്ന ഒറ്റച്ചിത്രത്തിലൂടെ രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രഭാസ്. പ്രഭാസിന്റെ പുതിയ സിനിമയ്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയും ചെയ്യുകയാണ്. പുതിയ ചിത്രമായ സാഹോയുടെ റിലീസ്  തീയതി  അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍. അടുത്തവര്‍ഷം ഓഗസ്റ്റ് 15നാണ് ചിത്രം റിലീസ് ചെയ്യുക.

Prabhas Saho to hit screens on August 15
Author
Hyderabad, First Published Dec 17, 2018, 3:45 PM IST

ബാഹുബലി എന്ന ഒറ്റച്ചിത്രത്തിലൂടെ രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രഭാസ്. പ്രഭാസിന്റെ പുതിയ സിനിമയ്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയും ചെയ്യുകയാണ്. പുതിയ ചിത്രമായ സാഹോയുടെ റിലീസ്  തീയതി  അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍. അടുത്തവര്‍ഷം ഓഗസ്റ്റ് 15നാണ് ചിത്രം റിലീസ് ചെയ്യുക.

സുജീത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിരവധി സ്റ്റണ്ട് രംഗങ്ങളാണ്  സാഹോയിലുള്ളത്. ചിത്രത്തിന്റെ സ്റ്റണ്ട് രംഗത്തിനായി 37 കാറുകളാണ് തകര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. സ്റ്റണ്ട് രംഗം യഥാര്‍ഥ രീതിയില്‍ തന്നെ ചിത്രീകരിക്കണമെന്ന സംവിധായകൻ സുജീതിന് നിര്‍ബന്ധമാണെന്ന് പ്രഭാസ് പറഞ്ഞിരുന്നു. അതുകൊണ്ട് 37 കാറുകളും അഞ്ച് ട്രക്കുകളുമാണ് തകര്‍ത്തത്. സാധാരണ കമ്പ്യൂട്ടര്‍ ജനറേറ്റഡ് ഇമേജറി (സിജിഐ) ആണ് 70 ശതമാനത്തോളം ഇത്തരം രംഗങ്ങള്‍ക്കായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ നമ്മള്‍ യഥാര്‍ഥമായി തന്നെ ചിത്രീകരിക്കാൻ തീരുമാനിക്കുകയായിരുന്നു- പ്രഭാസ് പറയുന്നു. കെന്നി ബേറ്റ്സ് ആണ് ആണ് ആക്ഷൻ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്‍തിരിക്കുന്നത്. ആക്ഷൻ രംഗങ്ങള്‍ക്കായി മാത്രം 90 കോടി രൂപയാണ് ബജറ്റ്.  അതേസമയം രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് പ്രഭാസ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പൂജ ഹെഗ്ഡെ ആണ് നായിക.

Follow Us:
Download App:
  • android
  • ios