പ്രണവ് മോഹന്‍ലാല്‍ നായകനായ ആദിയുടെ നൂറാംദിനാഘോഷം കൊച്ചിയില്‍ നട

കൊച്ചി: പ്രണവ് മോഹന്‍ലാല്‍ നായകനായ ആദിയുടെ നൂറാംദിനാഘോഷം കൊച്ചിയില്‍ നടന്നു. മോഹന്‍ലാലും ഭാര്യ സുചിത്രയും മകന്‍ പ്രണവിന്‍റെ അരങ്ങേറ്റ ചിത്രത്തിന്‍റെ വിജയാഘോഷത്തില്‍ പങ്കെടുത്തു.ജീത്തു ജോസഫ് സംവിധാനം ചെയ്ത തന്‍റെ ആദ്യ ചിത്രം ആദിയെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോള്‍ പ്രണവിന്റെ മറുപടിയാണ് വേദിയെ ഇളക്കി മറിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രണ്ടര മണിക്കൂര്‍ തന്നെ സഹിച്ചവര്‍ക്ക് നന്ദി എന്നായിരുന്നു പ്രണവിന്‍റെ പ്രതികരണം. പ്രണവിന്‍റെ പ്രതികരണം കേട്ട് വേദിയിലുണ്ടായിരുന്ന മാതാവ് സുചിത്രയും അച്ഛന്‍ മോഹന്‍ലാലും പൊട്ടിച്ചിരിച്ചു. സിനിമ കണ്ട പ്രേക്ഷകര്‍ക്ക് നന്ദി പറയുന്നതോടൊപ്പം സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും പ്രണവ്പറഞ്ഞു.

മകന്‍റെ അഭിനയത്തെ കുറിച്ചുള്ള അമ്മയുടെ പ്രതികരണമെന്തെന്ന അവതാരകയുടെ ചോദ്യത്തിന് ആദ്യം ബാലാജിയുടെ മകളായി പിറന്നതില്‍ അഭിമാനം തോന്നിയെന്നും പിന്നീട് മോഹന്‍ലാലിന്‍റെ ഭാര്യയായതില്‍ അതിലേറെ സന്തോഷിച്ചെന്നും ഇപ്പോള്‍ എന്റെ മകനും ഒരു നടനായി കണ്ടതില്‍ അഭിമാനമുണ്ടെന്നും സുചിത്ര പറഞ്ഞു.