പ്രശാന്ത് നായർ സംവിധാനം ചെയ്‍ത ദൈവകണം  കാൻ ചലച്ചിത്രോത്സവത്തില്‍

കളക്ടര്‍ ബ്രോയായി മലയാളികള്‍ ഇഷ്‍ടപ്പെടുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ പ്രശാന്ത് നായർ ഒരുക്കിയ ഹ്രസ്വചിത്രം കാൻ ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഐഎഎസ് അസോസിയേഷൻ പ്രശാന്ത് നായരെ അഭിനന്ദിച്ച് വാര്‍ത്ത സാമൂഹ്യമാധ്യമത്തിലൂടെ ഷെയര്‍ ചെയ്‍തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദൈവകണത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും പ്രശാന്ത് നായരാണ്. അനില്‍ രാധാകൃഷ്‍ണ മേനോൻ സംവിധാനം ചെയ്‍ത ദിവാൻജിമൂല ഗ്രാൻപ്രി(ക്സ്)ന്‍റെ തിരക്കഥയും പ്രശാന്ത് നായരായിരുന്നു എഴുതിയത്.