ന്യൂയോര്‍ക്ക്: പ്രമുഖ പോപ് ഗായകന്‍ പ്രിന്‍സ് (57) അന്തരിച്ചു. മിനിയാപോളിസിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്‌ടെത്തുകയായിരുന്നു. മരണ കാരണം വ്യക്തമല്ല. 'പര്‍പിള്‍ റെയിന്‍', 'വെന്‍ ഡോവ്‌സ് ക്രൈ' തുടങ്ങി പ്രശസ്തമായ ആല്‍ബങ്ങളുടെ സ്രഷ്ടാവാണ് പ്രിന്‍സ്.