ഞാനൊരു നടനാണ്, ഇതാണ് എന്റെ ക്രാഫ്റ്റ്. സദാചാര ബോധമില്ലാത്ത കഥാപാത്രങ്ങള്‍ സ്‌ക്രീനില്‍ ഇനിയും ഞാന്‍ ചെയ്യും. പക്ഷെ അത്തരം കഥാപാത്രങ്ങളെ വാഴ്ത്താനോ ന്യായീകരിക്കാനോ ഒരിക്കലും ഞാന്‍ അനുവദിക്കില്ലെന്ന് പൃഥി വ്യക്തമാക്കുന്നു.

കൊച്ചിയില്‍ അക്രമത്തിനിരയായ യുവനടിക്ക് ശക്തമായ പിന്തുണയുമായി ആദ്യം രംഗത്ത് വന്ന നടനാണ് പൃഥി രാജ്. തളര്‍ന്ന് നില്‍ക്കാതെ ധൈര്യത്തോടെ നിന്ന നടിയെ അഭിനന്ദിച്ച നടന്‍ പരിപൂര്‍ണ പിന്തുണയാണ് നല്‍കിയത്. അടുത്ത ചിത്രത്തില്‍ തന്റെ നായികയാണെന്നും പൃഥി പ്രഖ്യാപിച്ചിരുന്നു.

കൊച്ചിയില്‍ ആക്രമത്തിനിരയായ നടി വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവരികയാണ്. പ്രിഥിരാജിന്റെ നായികായെത്തുന്ന ആദം എന്ന ചിത്രത്തന്റെ ചിത്രീകരണം അല്‍പ്പ സമയത്തിനകം തുടങ്ങും. ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് അവളെത്തി. അസാമാന്യ ധൈര്യമാണ് അവളില്‍ കാണ്ടത്. ഞാനതില്‍ അഭിമാനിക്കുന്നു. അതോടൊപ്പം ഒരു ഉറപ്പ് കൂടി നല്‍കുന്നു. സ്ത്രീകളെ അവഹേളിക്കുന്ന ചിത്രങ്ങളില്‍ താന്‍ അഭിനയിക്കില്ലെന്നും പൃഥിരാജ് വ്യക്തമാക്കുന്നു.