കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മലയാള സിനിമയിലുണ്ടായ വിവാദങ്ങളില്‍ ഉറച്ച നിലപാടെടുത്ത താരമാണ് പൃഥ്വിരാജ്. തുടക്കം മുതല്‍ നടിക്കു പിന്തുണയുമായി നിന്ന താരം ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്നും ശക്തമായി വാദിച്ചിരുന്നു. ഇതിനു പിന്നാലെ അമ്മയുടെ നേതൃത്വത്തില്‍ യുവ താരങ്ങളെ കൂടുതലായി ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ഇതിനെയെല്ലാം പൃഥ്വിരാജ് തള്ളി. ഈ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്. നേതൃസ്ഥാനത്ത് ഇപ്പോഴുള്ള മുതിര്‍ന്നവര്‍ തന്നെ തുടരണം. കാല ഘട്ടത്തിനനുസരിച്ച് നിലപാടുകളില്‍ മാറ്റം വേണ്ടി വന്നേക്കാം. എന്നാല്‍ അതിനുത്തരം നേതൃമാറ്റമല്ലെന്നും പൃഥ്വിരാജ് പറഞ്ഞു. ദിലീപിന്റെ അറസ്റ്റില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറയുന്നത്.