പൃഥ്വിരാജ് നായകനാകുന്ന സയൻസ് ഫിക്ഷൻ ഹൊറര്‍ സിനിമയാണ് നയൻ. ചിത്രം റിലീസിന് എത്തിക്കാനുള്ള ഒരുക്കത്തിലാണ് അണിയറപ്രവര്‍ത്തകര്‍.

പൃഥ്വിരാജ് നായകനാകുന്ന സയൻസ് ഫിക്ഷൻ ഹൊറര്‍ സിനിമയാണ് നയൻ. ചിത്രം റിലീസിന് എത്തിക്കാനുള്ള ഒരുക്കത്തിലാണ് അണിയറപ്രവര്‍ത്തകര്‍.

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിട്ടാണ് പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിക്കുന്നത്. എ ജീനസ് മൊഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജിന്റെ ആദ്യ നിര്‍മാണ സംരഭമായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സോണി പിച്വര്‍ റിലീസിങ് ഇന്‍റര്‍നാഷണലുമായി കൈകോര്‍ത്ത് ചെയ്യുന്ന ചിത്രമാണ് നയൻ. ഷാന്‍ റഹ്മാനാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ സ്വഭാവമുള്ള ചിത്രമായിരിക്കും നയൻ. ഗോദയിലൂടെ മലയാളത്തിലെത്തിയ വാമിഖയാണ് ചിത്രത്തിലെ നായിക. പ്രകാസ് രാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റെഡ് ജെമിനി 5കെയില്‍ ഷൂട്ട് ചെയ്‍ത ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് അഭിനന്ദൻ രാമാനുജം ആണ്.